
ബേപ്പൂര്‍: സര്‍ക്കാര്‍ ലഹരിവിരുദ്ധ പദ്ധതിയായ ‘ഉണര്‍വി’ന്റെ ഭാഗമായി ബേപ്പൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പെട്ടിക്കടയില്‍നിന്ന് 8000 രൂപയുടെ പുകയില ഉല്പന്നങ്ങള് പിടികൂടി.
ബേപ്പൂര്‍ ഹൈസ്കൂളിന് സമീപത്തെ ഷാജി ടാക്കീസിനോട് ചേര്‍ന്ന പെട്ടിക്കടയില്‍നിന്നാണ് സിഗരറ്റുകളും ബീഡിയും മറ്റു പുകയില ഉല്പന്നങ്ങളും സബ് ഇന്‍സ്പെക്ടര്‍ ഷൈജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഉടമക്കെതിരെ കേസെടുത്തു.





