Kottayam

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 19-കാരി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Please complete the required fields.




കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19-കാരി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ. മുണ്ടക്കയം കോടമല വീട്ടില്‍ നിതിന്‍ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളില്‍ വീട്ടില്‍ നിതിന്‍ തങ്കപ്പന്‍ (33), കൊക്കയാര്‍ കുമ്ബുക്കല്‍ അഞ്ജലി സെബാസ്റ്റ്യന്‍ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്.

നിതിന്‍ മനോജ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ സഹായത്താല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ സഹായിച്ച കുറ്റത്തിനാണ് നിതിന്‍ തങ്കപ്പനെയും അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. ഷിന്റോ പി.കുര്യന്‍, എസ്.ഐ. അരുണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Related Articles

Leave a Reply

Back to top button