Sports

റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു

Please complete the required fields.




ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് കമൻ്ററിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്ന ഐപിഎലിൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചത്. ബിസിസിഐ, ഉത്തർ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയവർക്ക് റെയ്ന നന്ദി അറിയിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ടി-20 ലീഗുകളിൽ താരം കളിക്കും. വരുന്ന ആഭ്യന്തര സീസണിൽ ഉത്തർ പ്രദേശിനു വേണ്ടിയും റെയ്ന കളിക്കില്ല.

2020 ഓഗസ്റ്റ് 15നാണ് റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മുൻ നായകൻ എംഎസ് ധോണി വിരമിച്ചതിനു പിന്നാലെ റെയ്നയും കളി മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിലാണ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Back to top button