
കൊല്ലം: കൊല്ലം പുനലൂര്‍ കലയനാട് ജംഗ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പലും പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറുമായ സിനി ലാലു (48) ഭര്‍ത്താവ് ലാലു (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.
സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ വരുകയായിരുന്ന ദമ്പതികള്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപ്രതിയിലേക്കു മാറ്റി.





