Kozhikode

കുറ്റ്യാടിയിൽ മർദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Please complete the required fields.




കോഴിക്കോട്: കുറ്റ്യാടി കൈവേലിയിൽ മർദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (30) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മ:സുമതി (സിഡിഎസ് മെമ്പർ വളയം പഞ്ചായത്ത്). അച്ഛൻ: പരേതനായ കൃഷ്ണൻ. ഭാര്യ: ശ്രേയ. സഹോദരി: ഷിൻസി.

Related Articles

Leave a Reply

Back to top button