Thiruvananthapuram

രണ്ട് ദിവസംകൊണ്ട് 640 രൂപ വർദ്ധിച്ചു; റോക്കറ്റ് വേഗത്തിലുയർന്ന് സ്വർണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെയും 320 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയർന്നത് 640 രൂപയാണ്. ബുധനാഴ്ച രണ്ട് തവണയായി ഒരു പവൻ സ്വർണത്തിന്  480 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ഇന്നലെയും 40 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. രു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ വർദ്ധിച്ചു. ഇന്നലെയും  35 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Leave a Reply

Back to top button