Thiruvananthapuram

ലഹരി കേസുകളിൽ ഇളവുമായി എക്സൈസ്, ഒരു വ‍ർഷംവരെ ശിക്ഷ കിട്ടാവുന്ന ചെറുപ്പക്കാർക്ക് ഇളവ്,ഇവർ ലഹരി മുക്തിക്തി നേടണം

Please complete the required fields.




തിരുവനന്തപുരം : ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് എതിരായ ലഹരി മരുന്ന് കേസുകളിൽ തുടര്‍ നടപടി അവസാനിപ്പിക്കാൻ എക്സൈസ് വകുപ്പ്). പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നൽകാൻ ഉദ്ദേശിച്ചാണ് എക്സൈസ് കമ്മീഷണറുടെ നടപടി. ഒരു വ‍ർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പെടുന്ന ചെറുപ്പക്കാർക്കാണ് ഇളവ്.

ലഹരി മരുന്ന് കേസിൽ പെട്ടാൽ പിന്നെ ജീവിതം തീര്‍ന്നു. അത്ര കര്‍ശനമാണിപ്പോൾ നിയമങ്ങൾ. ഇതിൽ തന്നെ ചെറിയ അളവെന്നോ വൻ ലഹരി ഇടപാടെന്നോ വ്യത്യാസവുമില്ല. ചെറിയ അളവിൽ ലഹരി വസ്തുവുമായി ഒരു യുവാവിനെ പിടികൂടിയാൽ വൈദ്യപരിശോധിക്കു വിധേയനാക്കും. ഇയാള്‍ ലഹരിക്കടിയാണെന്ന് വ്യക്തമായാൽ രണ്ടു വകുപ്പുകള്‍ പ്രകാരം കേസെടുക്കതും. ലഹരിവസ്തു കൈവശം വച്ചതിനും മയക്കുമരുന്നു ഉപയോഗിച്ചതിനും കേസെടുത്ത് കുറ്റപത്രം നൽകി കോടതി നടപടികളിലേക്ക് നീങ്ങുകയാണ് നിലവിലെ രീതി. 

ഇതിലാണ് ഇപ്പോൾ നേരിയ ഭേദഗതി. എൻ.ടി.പി.എസ് നിയമത്തിലെ 64 പ്രകാരം ചെറുപ്പക്കാർ ലഹരി വിമുക്തി നേടാൻ തയ്യാറാണെങ്കിൽ ബോണ്ട് വച്ച് അവരെ നല്ല നടപ്പിന് വിടാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ കേരളത്തിൽ ഇത് നടപ്പാക്കുന്നില്ല. 25 വയസ്സിൽ താഴെ പ്രായമുള്ള ചെറുപ്പക്കാരെങ്കിൽ കേസിൽ കുരുക്കി ജീവിതം തീര്‍ത്ത് കളയാതിരിക്കാനാണ് കമ്മീഷണറുടെ നടപടി. ആറു മാസം മുതൽ ഒരു വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യത്തിൽ പെടുന്ന ചെറുപ്പക്കാർക്ക് ഒരു അവസരം കൂടി നൽകും. കാര്യമത്ര എളുപ്പമല്ല. 

കേസ് അവസാനിപ്പിക്കാൻ കടുത്ത നിബന്ധനയുണ്ട്. സ്വമേധയാ ലഹരി ചികിത്സക്ക് വിധേയനാകണം. എക്സൈസ് ഉദ്യോഗസ്ഥർ ചികിത്സക്ക് മുൻകയ്യെടുക്കും.പൂർണമായും ലഹരിവിമുക്തനായെന്ന് വിമുക്തി ജില്ലാ മാനേജറുടെ റിപ്പോർട്ട് കിട്ടിയാൽ പ്രോസിക്യൂഷൻ നടപടികള്‍ അവാസാനിപ്പിക്കണം. ചികിത്സ പൂർത്തിയാകാതെ കേസിൽ പ്രതിയാകുന്ന ചെറുപ്പക്കാർ ആശുപത്രി വിട്ടു പോവുകയോ, ലഹരി വിമുക്തനായശേഷം കേസിൽപ്പെടുകയോ ചെയ്തതാൽ ഇയാള്‍ക്കെതിരായ നടപടി തുടരാനും എകൈസ്സ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Back to top button