Thiruvananthapuram

തൊട്ടാൽ പൊള്ളും; സർവകാല റെക്കോർഡിൽ സ്വർണവില, ഒരാഴ്ചയ്ക്കുള്ളിൽ 2520 രൂപ ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: അഞ്ച് ദിവസങ്ങൾ തുടർച്ചയായി വില വര്ധിച്ചതിന് ശേഷം സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപരം നടക്കുന്നത്. ഇന്നലെ മാത്രം 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,600 രൂപയാണ്.

മാർച്ച് ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയരുന്നുണ്ട്. 2,520 രൂപയാണ് ഇതുവരെ വർധിച്ചത്. സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണം യു എസ് വിപണി നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ തുടർന്നാണ്.

വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6075 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5040 രൂപയാണ്. വെള്ളിയുടെ വില 79 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.

Related Articles

Back to top button