Thiruvananthapuram
വിലക്കയറ്റമില്ലാത്ത ഇന്ത്യക്കായി കോൺഗ്രസിന്റെ രാജ് ഭവൻ മാർച്ച്, നേതാക്കളെത്തിയത് കാളവണ്ടിയിൽ

തിരുവനന്തപുരം: പാചകവാതക -ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്ഭവൻ മാർച്ച് നടത്തി. ”വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ” എന്ന മുദ്രവാക്യം ഉയർത്തി നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്.
മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാർച്ചിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം എം ഹസൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. രാജ്യമൊട്ടാകെയും ഇന്ധന വില വർധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് രാജ്ഭവൻ മാർച്ച് നടത്തിയത്.





