Kozhikode

പെരുമ്പാമ്പിൻകുഞ്ഞുമായി ബൈക്കിൽ സഞ്ചരിച്ചത് 15 കിലോമീറ്റർ

Please complete the required fields.




മാവൂർ : ബൈക്കിനുള്ളിലൊളിച്ചിരുന്ന പെരുമ്പാമ്പിൻ കുഞ്ഞിനൊപ്പം മാവൂർ സ്റ്റേഷനിലെ പോലീസുകാരൻ സഞ്ചരിച്ചത് 15 കിലോമീറ്റർ.

സിവിൽ പോലീസ് ഓഫിസർ ഓമശ്ശേരി സ്വദേശി ഷിനോജിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയപ്പോൾ സ്റ്റേഷൻ വളപ്പിലെ ഷെഡ്ഡിലാണ് ബൈക്ക് നിർത്തിയിട്ടത്.

രാത്രിയിൽ ജോലികഴിഞ്ഞ് വീട്ടിലെത്തി ബൈക്ക് പോർച്ചിൽനിർത്തി. കുറച്ചുകഴിഞ്ഞ് വീണ്ടും ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് ബൈക്കിന്റെയുള്ളിൽനിന്ന് പാമ്പ് ഇറങ്ങിവരുന്നത് കണ്ടത്.

ഉടനെ പാമ്പ് വീണ്ടും ബൈക്കിനുള്ളിലേക്കുപോയി. ഏറെ ശ്രമിച്ചിട്ടും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

Related Articles

Leave a Reply

Back to top button