Kozhikode

ശോച്യാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര പൊളിച്ചു മാറ്റി

Please complete the required fields.




കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് ജം‌ക്‌ഷനു സമീപം കുറ്റിക്കാട്ടൂർ, മാവൂർ ഭാഗത്തേക്കുള്ള ശോച്യാവസ്ഥയിലായ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂര പൊളിച്ചു മാറ്റി. ബസ് കാത്തു നിൽക്കുന്നവരുടെ ദേഹത്ത് പല തവണ ഓട് ഇളകി വീണിരുന്നു. റോഡിലേക്കു തള്ളി നിൽക്കുന്ന അവസ്ഥയിലായിരുന്നു മേൽക്കൂര.

ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മുൻവശം മറ്റു വാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടുന്നതും പതിവാണ്. പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് ഇതു പൊളിച്ചു മാറ്റിയത്. പുതിയത് നിർമിക്കുമ്പോൾ കുറച്ചു പിന്നോട്ടു മാറ്റിയാൽ ഗതാഗതകുരുക്ക് ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button