
കോഴിക്കോട്: കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് 7ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്‌ഡി ഉത്തരവിട്ടു. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗ വ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും.
ഡബ്ല്യുഐപിആര്‍ 7 ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളും/പഞ്ചായത്തുകളും താഴെ ചേര്‍ക്കുന്നു.
1. കോഴിക്കോട് കോർപറേഷൻ. വാർഡ് – 18, 2, 4, 8, 7, 26, 21, 3, 20, 10, 12.
2. കൊയിലാണ്ടി മുനിസിപ്പാലിറ്റി. വാർഡ് – 10, 8, 19, 34, 17, 29, 21, 30, 20, 14, 11, 7, 9, 3, 26, 13, 1, 27, 16, 2, 33, 5, 4, 22, 12.
3. മുക്കം മുനിസിപ്പാലിറ്റി. വാർഡ് – 15, 29, 18, 25, 4, 12, 23, 1, 3, 10, 13, 11, 16, 8, 26, 6, 30, 24, 17
4. വടകര മുനിസിപ്പാലിറ്റി. വാർഡ് – 14, 20, 12, 32
5. പയ്യോളി മുനിസിപ്പാലിറ്റി. വാർഡ് – 21, 6, 23, 13, 25, 7, 34, 26, 28, 30, 31.
6. രാമനാട്ടുകര മുനിസിപ്പാലിറ്റി. വാർഡ് – 10, 9, 5, 2, 15, 3, 24, 22, 31, 13, 16.
7. ഫറോക്ക് മുനിസിപ്പാലിറ്റി. വാർഡ് – 3, 34, 31, 20, 35, 8, 22, 2, 13, 18, 11.
8. കൊടുവള്ളി മുനിസിപ്പാലിറ്റി. വാർഡ് -14, 36, 34, 32, 23, 29, 4, 26, 1, 15.
മുഴുവൻ വാർഡുകളും ഉൾപ്പെട്ട പഞ്ചായത്തുകൾ
കൂരാച്ചുണ്ട്, കായണ്ണ, കൂടരഞ്ഞി, കക്കോടി, കോട്ടൂർ, കട്ടിപ്പാറ, മൂടാടി, ചാത്തമംഗലം, മാവൂർ, പുതുപ്പാടി, കൂത്താളി, പേരാമ്പ്ര, തിരുവമ്പാടി, എടച്ചേരി, തലക്കുളത്തൂർ, ചക്കിട്ടപാറ, ഓമശ്ശേരി, ചെങ്ങോട്ടുകാവ്, പെരുവയൽ, കുന്നമംഗലം, തൂണേരി, നടുവണ്ണൂർ, ഉള്ള്യേരി, ബാലുശ്ശേരി, വളയം, അത്തോളി, നന്മണ്ട, കാരശ്ശേരി, കാക്കൂർ, കോടഞ്ചേരി, കുരുവട്ടൂർ, കൊടിയത്തൂർ.
മേൽ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ ഗ്രാമപഞ്ചായത്തുകളി താഴെപറയുന്ന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവാകുന്നു.
1. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലും കർശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പർക്കമുള്ളവരും നിർബന്ധമായും ക്വാന്റൈനിൽ തുടരേണ്ടതാണ്. ഈ വാർഡുകളുടെ പഞ്ചായത്തുകളുടെ ചുറ്റളവിൽ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാൻ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ്.
2. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്കു വിധേയമാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കൽ ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.
3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. ഹോട്ടലുകളിലും സ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്
4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2.00 മണിവരെ അനുവദിക്കുന്നതാണ്.
5. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരിക്കേഡിംഗ് നടത്തേണ്ടതാണ്. ഈ വാർഡുകളിൽ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കർശനമായി നിരോധിച്ചിരിക്കുന്നു. ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമായം ഉറപ്പ് വരുത്തേണ്ടതാണ് .
6. മേൽ പറഞ്ഞിരിക്കുന്ന വാർഡിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു
7. മേൽ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ്.
8. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാങ്ങൾക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.
9. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്.
10. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല.
11. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ രാത്രി 10 മണി മുതൽ രാവിലെ 5.00 മണിവരെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചിരിക്കുന്നു. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇണ്ടായിരിക്കുകയും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ശക്തിപ്പെടുത്തേണ്ടതാണ്.
12. മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാ പോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ്. ഇൻസിഡൻറ് കമാൻമാർഡർ നോഡൽ ഓഫീസർമാർ എന്നിവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മരണവുമായി ബന്ധപ്പെട്ടുള്ള യാത്രകൾ, ചരക്കുനീക്കം ദീർഘദൂര യാത്രകൾ, കപ്പൽ എന്നീ യാത്രകൾക്കുവേണ്ടി – തുടങ്ങിയ അടിയന്തിരപ്രാധാന്യമുള്ളതല്ലാത്ത എല്ലായാത്രകൾക്കും പത്തുമണി മുതൽ രാവിലെ ആറുമണിവരെ പൂർണ നിരോധനമാണ്.
കോഴിക്കോട് ജില്ലയിലെ മേൽപറഞ്ഞ നിയന്ത്രണങ്ങൾ ബാധകമല്ലാത്ത സ്ഥലങ്ങളിൽ ഹോട്ടലുകളുടെ പ്രവർത്തനസമയം രാത്രി 9.30 വരെ സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകളിലെ ക്ലീനിംഗിന് വേണ്ടി ജീവനക്കാർക്ക് 10.00 മണിവരെ പ്രവർത്തിക്കുന്നതാണ്.
മേൽപറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ കോവിഡ് വ്യാപനത്തിന് കാരണമാവും ആയതിനാൽ നിബന്ധനകളുടെ ലംഘനം പൊതുജനാരോഗ്യ ദുരന്തത്തിലേക്ക് വഴി തെളിയിക്കും. നിരോധനങ്ങൾ ലംഘിക്കപ്പെടുന്നവർക്കെതിരെ ipc 269-188 പ്രകാരമുള്ള നടപടികൾ ജില്ലാ പോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ്. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ അനുവദനീയമല്ല. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താനായി സെക്ടർ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. നിയമ ശ്രദ്ധയിൽപ്പെട്ടാൽ സെക്ടർ മജിസ്ട്രേറ്റുമാർ പ്രോസിക്യൂഷൻ നടപടികൾസ്വീകരിക്കുന്നതിനായി ആയത് ബന്ധപ്പെട്ട SHI റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇതിനു പുറമെ ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാവേണ്ടതുമാണ്.
ഈ ഉത്തരവിന് 30/08/2021 മുതൽ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.