Thiruvananthapuram

അടുത്ത മണിക്കൂറുകളിൽ രണ്ട് ജില്ലയിൽ ഇടിയോട് കൂടിയ മഴ സാധ്യത, 7 ജില്ലയിൽ യെല്ലോ ജാഗ്രത തുടരുന്നു

Please complete the required fields.




തിരുവനന്തപുരം: കേരളതതിൽ അടുത്ത മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

അതേസമയം അടുത്ത 5 ദിവസം കേരളത്തിൽ മഴ ശക്തമായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ ജാഗ്രത.

Related Articles

Leave a Reply

Back to top button