Kozhikode

കൊട്ടിഘോഷിച്ച് ഉദ്ഘാടനം മാസങ്ങളായിട്ടും ചമൽ വള്ളുവർക്കുന്ന് നിവാസികൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽ

Please complete the required fields.




താമരശ്ശേരി:സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 4ാം വാർഡ് ചമലിലെ വള്ളുവർക്കുന്ന് ആദിവാസി കോളനിയിലെ പുനരുദ്ധാരണ പ്രവ്യത്തികൾ നിർവ്വഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഏറ്റെടുത്ത് പ്രവ്യത്തി പാതി വഴിയിലെത്തിയപ്പോൾ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2021 ഫെബ്രുവരി മാസം തിരക്കിട്ട്കൊട്ടിങ്കൊഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഓൾലൈനായി ഉദ്ഘാടനം നിർവ്വഹിച്ച് മാസങ്ങളായിട്ടും കോളനി നിവാസികൾ കുടിവെള്ളം പോലും ലഭിക്കാതെ ഇന്നും ദുരിതത്തിലാണ്.

ലക്ഷങ്ങൾ ചിലവഴിച്ച് ടാങ്കും , കിണറും, പമ്പ് ഹൗസു മറ്റും നിർമ്മിച്ചെങ്കിലും നിർവ്വഹണ ഏജൻസിയുടെ പിടിപ്പുകേടുകൊണ്ട് കോളനി നിവാസികൾ ഇന്നും വെളളത്തിനായി നെട്ടോട്ടം ഓടുകയാണ്.

ഒരു കോടി രൂപ ചിലവഴിച്ച് കോളനിയിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയെങ്കിലും വീടുകളുടെ അകത്തെ ശോച്യായാവസ്ഥ പോലും ശാശ്വതമായി പരിഹരിക്കാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല.

ആയതിനാൽ ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ കാണിച്ച് വള്ളുവർക്കുന്ന് ആദിവാസി കോളനിയിൽ പ്രാഥമിക സൗകര്യങ്ങൾ അടിയന്തിരമായി ഏർപ്പാടണക്കണമെന്ന്
വാർഡ് മെബ്ബർ അനിൽ ജോർജ് സർക്കാറിനോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button