Palakkad

‘പന്നിയങ്കരയില്‍ പുതുക്കിയ ടോള്‍ പിരിക്കരുത്’; കൂട്ടിയ ടോള്‍ ഈടാക്കുന്നത് ഹൈക്കോടതി തടഞ്ഞു

Please complete the required fields.




പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്കിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞു.  പഴയ നിരക്കിൽ ടോൾ പിരിക്കണം എന്നാണ് ഹൈക്കോടതി സിംഗിൽ  ബെഞ്ചിന്‍റെ ഉത്തരവ്. ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ് ഉടമകൾക്ക് എതിരെ ഹർജി നൽകിയിരുന്നു.

ഈ ഹർജിയിൽ  കക്ഷി ചേർന്ന അഡ്വ. ഷാജി കെ കോടങ്കണ്ടത്താണ് പണി പൂർത്തിയാകാതെ അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തത്. പണി പൂർത്തിയാക്കാതെ കമ്പനിക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും ചോദ്യം ചെയ്തെങ്കിലും,വേറെ ഹർജി നൽകാനായിരുന്നു  ഹൈക്കോടതി നിർദേശം. ടോളിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ബസ് ഉടമകൾ വൻ പ്രതിഷേധം നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button