Alappuzha

തൃശൂരിൽ അപകടത്തിൽപെട്ട ലോറി കത്തി നശിച്ചു; ആലപ്പുഴയിൽ കെ സ്വിഫ്റ്റ് നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ചു

Please complete the required fields.




തൃശൂർ : ഏങ്ങണ്ടിയൂർ ഏത്തായി സെന്ററിൽ ലോറി വൈദ്യുതിപോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു. ആ സമയത്ത് ഡ്രൈവർ വണ്ടിയിൽ നിന്നും ചാടി ഇറങ്ങിയതിനാൽ കൂടുതൽ അപകടം ഒഴിവായി. പരിക്കേറ്റ ലോറി ഡ്രൈവർ തളിപ്പറമ്പ്‌ സ്വദേശി ചന്ദ്രനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ദേശീയപാതയിൽ ഏങ്ങണ്ടിയൂർ എത്തായി സെന്ററിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വാടാനപ്പള്ളി പോലീസും ഗുരുവായൂർ, നാട്ടിക എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന്‌ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button