Thiruvananthapuram

കനത്ത മഴയിൽ നേരിയ ആശ്വാസം; ഇന്നും ജാഗ്രത തുടരും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യ ബന്ധനത്തിന് വിലക്ക്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനമായെങ്കിലും ഇന്നും ജാഗ്രത തുടരും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ത‍ൃശൂർ, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. മഴക്ക് നേരിയ ശമനമായതോടെ ഇന്നലെ തന്നെ എല്ലാ ജില്ലകളിലും ഓറ‍ഞ്ച് അലർട്ട് പിൻവലിച്ചിരുന്നു. കേരളത്തിൽ 23ാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതേസമയം ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

19-05-2022 മുതൽ 20-05-2022 വരെ: കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ  60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Related Articles

Leave a Reply

Back to top button