Ernakulam

ആലുവയിൽ കള്ള് ഷാപ്പിൽ ഭൂഗർഭ അറ: ആരുമറിയാതെ സൂക്ഷിച്ച 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി

Please complete the required fields.




ആലുവ: ആലുവയിൽ കള്ള് ഷാപ്പിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.

രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിവരം. കള്ള് ഷാപ്പ് ജീവനക്കാരനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശി അഭിഷേകാണ് പിടിയിലായത്.

Related Articles

Leave a Reply

Back to top button