
കോഴിക്കോട്: കെ.എസ്.ആർ.ടി.സി പെേട്രാൾ പമ്പുകളുടെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിലേക്കു മാറ്റി. സംസ്ഥാനത്ത് എട്ടു പെേട്രാൾ പമ്പുകളാണ് ആദ്യഘട്ടത്തിൽ ഉദ്ഘാടനത്തിന് സജ്ജമായത്. ആഗസ്റ്റ് 17ന് ഇവ ഒരുമിച്ച് ഉദ്ഘാടനത്തിന് തീരുമാനിച്ചതാണെങ്കിലും ചിലയിടങ്ങളിൽ നടപടികൾ പൂർത്തിയാകാത്തതിനാലാണ് സെപ്റ്റംബർ ഒന്നിലേക്കു മാറ്റിയെതന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കോഴിക്കോട് ഉൾപ്പെടെ കേന്ദ്രങ്ങളിൽ പമ്പിെൻറ എല്ലാ പണികളും പൂർത്തിയായി. മാവൂർ റോഡിൽ ട്രാഫിക്കുമായി ബന്ധപ്പെട്ട പ്രശ്നം നേരേത്ത പൊലീസ് ഉന്നയിച്ചെങ്കിലും ഒടുവിൽ ജില്ല കലക്ടർ അനുമതി നൽകുകയായിരുന്നു. മാവൂർ റോഡിൽ ഇതിെൻറ പേരിൽ ഗതാഗതക്കുരുക്ക് രൂപപ്പെടുമോ എന്നതായിരുന്നു പൊലീസ് ഉന്നയിച്ച സംശയം. അതേസമയം, വിശാലമായ സൗകര്യമുള്ളതിനാൽ ഒരുനിലക്കും പ്രയാസമുണ്ടാവില്ലെന്ന വാദമായിരുന്നു കെ.എസ്.ആർ.ടി.സിക്ക്. ഏതു പെട്രോൾപമ്പിനു സമീപവും ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്കു മാത്രമേ മാവൂർ റോഡിലും ഇതിെൻറ പേരിൽ ഉണ്ടാവൂ.
ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് െക.എസ്.ആർ.ടി.സി ഇന്ധനവിൽപന മേഖലയിലേക്കിറങ്ങുന്നത്. ഇതോടനുബന്ധിച്ച് ലൂബ്രിക്കൻറ് ഓയിൽ വിൽപനയും സേവനവും മിനിപാചകവാതക കിറ്റ് വിൽപനയും ആരംഭിക്കുന്നുണ്ട്. ജീവനക്കാർക്ക് ഇതിൽ ജോലിചെയ്യാനുള്ള പരിശീലനപരിപാടികൾ പൂർത്തിയായിട്ടുണ്ട്.