Kerala

സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും;കുട്ടികൾക്ക് വാക്സിൻ നൽകാൻ കേരളം സജ്ജം: ആരോ​ഗ്യമന്ത്രി

Please complete the required fields.




സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണ് . സർക്കാർ മേഖലയിൽ
പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ അത് നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു.

അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാനില്ലെന്നും കേരളത്തിന് അദ്ദേഹത്തിന്റെ സന്ദർശനം 100% പോസിറ്റീവ് ആയിരുന്നു എന്നും വീണാ ജോർജ് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button