IndiaTop News

കടുത്ത പനി: ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ആശുപത്രിയില്‍

Please complete the required fields.




കടുത്ത പനിയെ തുടര്‍ന്ന് ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നീരജിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. എന്നാല്‍ നീരജിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച പ്രധാനമന്ത്രിക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തിലും പങ്കെടുത്തിരുന്നു.

ടോക്യോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയിലാണ് 23 കാരനായ നീരജ് സ്വര്‍ണം നേടിയത്. ഇന്ത്യക്കാര്‍ ആഘോഷിച്ച വിജയം കൂടിയായിരുന്നു നീരജിന്‍റെ സ്വര്‍ണനേട്ടം. പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വച്ചാണ് നീരജിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പരിപാടി പാതിവഴിയില്‍ അവസാനിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് പാനിപ്പത്തിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Back to top button