കോഴിക്കോട്: മുണ്ടിക്കൽത്താഴം ബസാറിൽ വി. അബ്ദുള്ളക്കോയയുടെ ഉടമസ്ഥതയിലുള്ള കൊപ്രച്ചേവിന് തീപിടിച്ചു. ഷെഡ്ഡും തേങ്ങയും കത്തിനശിച്ചു. ഏകദേശം ഒരുലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. സമീപത്തായി ധാരാളം വ്യാപാരസ്ഥാപനങ്ങളുള്ളത് പരിഭ്രാന്തിപരത്തി.
വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ ഒ.കെ. അശോകൻ, കെ.സി. സുജിത്ത്കുമാർ, ഫയർ ഒാഫീസർമാരായ എ.പി. രന്തീദേവൻ, അഭിഷേക്, തോമസ് ജോൺ, എം. മനോജ് എന്നിവർ സ്ഥലത്തെത്തി തീയണച്ചു