ഹയര്‍ സെക്കന്ററി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം. (plus one economic reservation)
സർക്കാർ അംഗീകരിച്ച പ്ലസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്തമാക്കുന്നത്. നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്ന് അധികൃതർ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളില്ലെ 30 ശതമാനം സംവരണവത്തിൽ 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂള്‍ നടത്തുന്ന സമുദായത്തിലെ കുട്ടികള്‍ക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
2014 ല്‍ അനുവദിച്ച പുതിയ ബാച്ചുകളില്‍ കുട്ടികളില്ലാത്തവ തുടരില്ല. ഈ ബാച്ചുകള്‍ മലബാറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനും തീരുമാനമായി. നേരത്തെ തന്നെ മലബാർ മേഖലയിൽ നിന്ന് സമാന ആവശ്യം ഉയർന്നിരുന്നു. കൂടുതൽ സീറ്റുകൾ വേണം, ബാച്ചുകൾ വർധിപ്പിക്കണം എന്ന ആവശ്യമാണ് ഉയർന്നത്. ഈ ആവശ്യത്തിന് പുതിയ തീരുമാനം പരിഹാരമാകും.