Sports

ഗില്ലാട്ടത്തിന് ബഹുമതി, പ്രഭ്‌സുഖന്‍ ഗില്ലിന് ഗോള്‍ഡന്‍ ഗ്ലൗ; ഒഗ്ബെച്ചെയ്‌ക്ക് ഗോള്‍ഡന്‍ ബൂട്ട്

Please complete the required fields.




മഡ്‌ഗാവ്: ഐഎസ്എല്‍ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രഭ്‌സുഖന്‍ ഗിൽ. 22 കളിയിൽ 7 ക്ലീന്‍ഷീറ്റുമായാണ് ഗില്‍ ഒന്നാമതെത്തിയത്. ഐഎസ്എല്ലില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടുന്ന പ്രായം കുറഞ്ഞ താരമാണ് 21കാരനായ ഗിൽ. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് ഗിൽ ടീമിലെത്തിയത്. 

സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരം ഹൈദരാബാദ് എഫ്‌സിയുടെ നൈജീരിയന്‍ സ്ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്ബെച്ചെ നേടി. 20 കളിയിൽ 18 ഗോളുകള്‍ നേടിയാണ് ഒഗ്ബെച്ചെ ഒന്നാം സ്ഥാനത്തെത്തിയത്. സീസണിനിടെ ഐഎസ്എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന അംഗീകാരം ഒഗ്ബെച്ചെ നേടിയിരുന്നു. 10 ഗോള്‍ നേടിയ മുംബൈയുടെ ഇഗോര്‍ അംഗുലോയും ജംഷഡ്‌പൂരിന്‍റെ ഗ്രെഗ് സ്റ്റുവര്‍ട്ടുമാണ് തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളിലെത്തിയത്. എട്ട് ഗോള്‍ നേടിയ എടികെ മോഹന്‍ ബഗാന്‍റെ ലിസ്റ്റൺ കൊളാസോ ആണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍ 

Related Articles

Leave a Reply

Back to top button