Kozhikode

കട്ടിപ്പാറ തുവ്വക്കടവ് ചീടിക്കുഴി റോഡ് ഉൽഘാടനം ചെയ്തു

Please complete the required fields.




കട്ടിപ്പാറ:കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കട്ടിപ്പാറ പഞ്ചായത്തിലെ തുവ്വക്കടവ് ചീടിക്കുഴി റോഡിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി അദ്ധ്യക്ഷത വഹിച്ചു.

കട്ടിപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മോയത്ത് മുഖ്യാഥിതിയായിരുന്നു. കട്ടിപ്പാറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി തോമസ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക്‌ മെമ്പർ, നിധീഷ് കല്ലുള്ളതോട്, വാർഡ് മെമ്പർമാരായ സുരജ വി പി,എ കെ അബൂബക്കർ,പ്രേംജി ജെയിംസ് ,ഹാരിസ് എ ടി, മജീദ് മൗലവി,ഷാഫി സകരിയ,ഉണ്ണി സി സി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button