Kozhikode

കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണം

Please complete the required fields.




കോഴിക്കോട്: പെട്രോൾ പമ്പിൽ മോഷണം . മോഷണം മുളകുപൊടി എറിഞ്ഞതിനുശേഷം. മുക്കം താമരശ്ശേരി റൂട്ടിൽ ഓമശ്ശേരിയിലാണ് മോഷണം നടന്നത്. മങ്കമ്പുഴയിലെ എച്ച് പി പമ്പിലാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സംഭവമുണ്ടായത്.

മൂന്നംഗ സംഘം പമ്പിൽ എത്തുകയും അവിടെ ഉണ്ടായിരുന്ന വാഹനങ്ങലും , യാത്രക്കാരെയും നിരീക്ഷിക്കുകയും ആരുമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ജീവനക്കാരന്റെ അടുത്തേക്ക് എത്തുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തത്. ഇതോടൊപ്പം ആക്രമണ സംഘത്തിലെ ഒരാൾ ഉടുത്തിരുന്ന തുണി അഴിച്ചുകൊണ്ട് ജീവനക്കാരന്റെ മുഖം മൂടുകയും ചെയ്തു. ആ അവസരത്തിൽ തന്നെയാണ് പോക്കറ്റിൽ ഉണ്ടായിരുന്ന 10000 ത്തോളം രൂപ മോഷ്ടിക്കുകയും ചെയ്തത്.

Related Articles

Back to top button