
കോഴിക്കോട് : ജില്ലയിൽ ഇന്ന് 93 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 88 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും കേരളത്തിന് പുറത്തു നിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 2,557 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 174 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 834 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.





