കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ കർക്കടക വാവ് ബലിതർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉപേക്ഷിച്ചതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് ഇക്കുറി ബലിതർപ്പണമില്ല. നാളെയാണ് കർക്കടക വാവ്.
മദ്ധ്യകേരളത്തിൽ ബലിതർപ്പണം നടക്കുന്ന പ്രധാന ഇടങ്ങളായ ആലുവ ശിവക്ഷേത്രത്തിലും പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ആലുവ അദ്വൈതാശ്രമത്തിലും ഭക്തർക്ക് പ്രവേശനം പോലും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.
നിത്യേന ബലിതർപ്പണമുള്ള ക്ഷേത്രമാണ് ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം.എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രത്തിൽ ഇത്തവണ 15 പേർക്ക് മാത്രമേ പ്രവേശനമുള്ളു.കൂടാതെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.