KeralaTech

ഈ നമ്പർ കയ്യിലുണ്ടോ? വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിൽ ലഭിക്കും

Please complete the required fields.




വാട്സ്ആപ്പിലൂടെയും ഇനി കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള ‘My Gov Corona Helpdesk’ സംവിധാനത്തിലൂടെയാണ് സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ എത്തുന്നത്. വാക്‌സിൻ എടുക്കാനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലാണ് ഈ സേവനം ലഭ്യമാകുക.

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ തുറക്കുക.
  • ഡൗൺലോഡ് സർട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് ചെയ്യുക.
  • ഫോണിൽ ഒ. ടി. പി ലഭിക്കും. ഇത് വാട്സ്ആപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക.
  • ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാവും.
  • ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താൽ ഉടൻ പി. ഡി. എഫ് രൂപത്തിൽ മെസ്സേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.
  • Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button