Kozhikode

ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്​നതാ പ്രദർശനം ; പൊലീസ് കേസെടുത്തു

Please complete the required fields.




കോഴിക്കോട്​: സ്​കൂളി​ന്‍റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്​നതാ പ്രദർശനം.  സംഭവത്തില്‍ പൊലീസ്  കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺ​ലൈൻ ക്ലാസിലാണ്​ അജ്ഞാതന്‍ നുഴഞ്ഞുകയറിയത്.

കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ്​ രജിസ്റ്റർ ​ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Back to top button