GulfTop News

ഓഗസ്റ്റ് 7 മുതൽ അബുദാബിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എത്തിഹാദ് എയർവേയ്സ്

Please complete the required fields.




അബുദാബി: ഓഗസ്റ്റ് 7 മുതൽ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ , ന്യൂഡൽഹി എന്നീ ഇന്ത്യയിലെ 5 നഗരങ്ങളിൽ നിന്നും അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു. നേരത്തെ ആഗസ്റ്റ് 10 മുതൽ മാത്രമേ ഇന്ത്യയിൽ നിന്നും അബുദാബിയിലേക്കുള്ള സർവീസുകൾ ആരംഭിക്കുകയുള്ളൂ എന്നാണ് എത്തിഹാദ് എയർവേയ്സ് അറിയിച്ചിരുന്നത്.
ആഗസ്റ്റ് 10 മുതൽ, അഹമ്മദാബാദ് ഹൈദരാബാദ്, മുംബൈ ഉൾപ്പെടുന്ന മൂന്ന് അധിക ഇന്ത്യൻ നഗരങ്ങളിൽ നിന്നും, മൂന്ന് പാകിസ്ഥാൻ നഗരങ്ങളിൽ നിന്നും ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുകൾ നടത്തും.

അതേസമയം നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ നിരവധി പ്രവാസികൾ യുഎഇ യിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ 6 മാസം മുൻപെത്തിയ യു എ ഇ യിൽ നിന്ന് വാക്‌സിനെടുക്കാത്ത പ്രവാസികളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Related Articles

Leave a Reply

Back to top button