Kottayam
കോട്ടയം മോനിപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു;അപകടം കാർ ലോറിയുമായി കൂട്ടിയിടിച്ച്

കോട്ടയം: കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ ആണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്.
ടോറസ് ഡ്രൈവർ സോമനും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു പോയി.





