Thrissur

പുതുക്കാട് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവർന്ന കേസ്;ഉത്തരേന്ത്യക്കാരായ രണ്ടുപേർ അറസ്റ്റിൽ

Please complete the required fields.




തൃശൂർ : പുതുക്കാട് എസ് ബി ഐയുടെ എ ടി എമ്മില്‍ തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം കവര്‍ന്ന സംഭവത്തിൽ രണ്ട്  ഉത്തരേന്ത്യക്കാർ പിടിയിൽ. കുതിരാൻ ജില്ലാ അതിർത്തിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.ഹരിയാനക്കാരായ തൗഫിഖ് (34) , വാറിദ് ഖാൻ (21) എന്നിവരാണ് അറസ്റ്റിലായത്. 

എ ടി എമ്മിന്റെ സെന്‍സറില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് ഇവർ നടത്തിയത്. കൗണ്ടറിലെ മെഷീന്‍ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ അറിയുന്നവരാണ് തട്ടിപ്പിനു പിന്നിലെന്ന് കളവ് നടന്ന സമയത്ത് തന്നെ പൊലീസിന് മനസിലായിരുന്നു.  

ജനുവരി 23നാണ് പുതുക്കാട് ദേശീയപാതയിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറിൽ തട്ടിപ്പ് നടത്തിയത്. ആറ് അക്കൗണ്ടുകളിൽ നിന്നായി പതിമൂന്ന് തവണകളിലായി 1,27,500 രൂപയാണ് തട്ടിയെടുത്തത്. സമീപത്തെ സി സി‌ ടി വി ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചാ സംഘത്തെ കുറിച്ച്  വിവരം ലഭിച്ചത്. എ ടി എമ്മിന്റെ കാഴ്ച മറയ്ക്കാനായി നിറുത്തിയിട്ടിരുന്ന ട്രെയിലർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായ ഹരിയാനക്കാരായ തൗഫിഖ് , വാറിദ് ഖാൻ എന്നിവരെ ഇന്ന് എ ടി എമ്മിലും ‌പരിസര പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുക്കും. അതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 

Related Articles

Leave a Reply

Back to top button