India

സഹോദരിയെ കൊന്ന കേസിൽ ജീവപര്യന്തം; വിധി കേട്ടയുടൻ കോടതി കെട്ടിടത്തിൽനിന്ന് ചാടി 34-കാരൻ ജീവനൊടുക്കി

Please complete the required fields.




നവി മുംബൈ: സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തിൽനിന്ന് ചാടി 34-കാരൻ ജീവനൊടുക്കി. ബേലാപുരിലെ അഡീഷണൽ സെഷൻസ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെരൂൾ സ്വദേശിയായ നാഗേഷ് ബാബു ലാഡ് ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കോടതി നാഗേഷിന് ജീവപര്യന്തം തടവ് വിധിച്ചത്. ശിക്ഷാവിധിയിൽ ബോംബെ ഹൈക്കോടതിയെ സമീപിച്ച് അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി കേട്ടതിന് പിന്നാലെ ഇയാൾ കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

തലോജ ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി, പോലീസ് കാവൽ വെട്ടിച്ച് അഞ്ചാം നിലയിൽ എത്തിയത് എങ്ങനെയെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

2019-ലാണ് സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ നാഗേഷ് അറസ്റ്റിലായത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഇയാൾ ഭാര്യയെ നിരന്തരം മർദിച്ചിരുന്നു. ഈ പ്രശ്നത്തിൽ ഇടപെട്ടതിനുള്ള വൈരാഗ്യത്തിലാണ് ഇയാൾ സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ അന്നുമുതൽ ഇയാൾ ജയിലിൽ കഴിയുകയായിരുന്നു.

Related Articles

Back to top button