Kollam

സാമ്പത്തിക തർക്കം ജീവനെടുത്തു; കൊല്ലം കടയ്ക്കലിൽ വയോധികൻ കുത്തേറ്റ് മരിച്ചു, കുളത്തൂപ്പുഴ സ്വദേശി പിടിയിൽ

Please complete the required fields.




കൊല്ലം: കടയ്ക്കലിൽ വയോധികൻ കുത്തേറ്റ് മരിച്ചു. കടയ്ക്കൽ സ്വദേശിയായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുളത്തൂപ്പുഴ സ്വദേശിയായ വിൽസണാണ് അനിൽ കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയും അനിൽ കുമാറും തമ്മിലുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button