India

ഉറക്കത്തിനിടെ ഇഴഞ്ഞെത്തിയത് മരണം; പാമ്പുകടിയേറ്റ് അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന രണ്ടും മൂന്നും വയസ്സുള്ള സഹോദരിമാർ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

Please complete the required fields.




കള്ളാക്കുറിച്ചി: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ ഉറങ്ങിക്കിട‌ന്ന രണ്ടുകുട്ടികൾ പാമ്പുകടിയേറ്റു മരിച്ചു. ശങ്കരാപുരത്തിന് സമീപം മൂക്കനൂർ താമസിക്കുന്ന ചന്ദ്രൻ-പുഷ്പ ദമ്പതികളുടെ മക്കളായ ദേവദർശിനി (3) ദേവജനനി (2) എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റ ചന്ദ്രന്റെ ഭാര്യ പുഷ്പയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പുഷ്പയും രണ്ട് പെൺകുട്ടികളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അകത്തേക്ക് ഇഴഞ്ഞുകയറിയ ശംഖുവരയൻ പാമ്പ് മൂവരെയും കടിച്ചത്.

പാമ്പ് കടിച്ചതറിഞ്ഞ് പുഷ്പ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഉടൻ തന്നെ മൂവരെയും പുതുപ്പട്ട് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും വിഷം ശരീരത്തിൽ വ്യാപിച്ചതിനെ തുടർന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

പുഷ്പയുടെ നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. പുഴയോരത്ത് താമസിക്കുന്ന കുടുംബം കൃഷിചെയ്താണ് ജീവിച്ചു വന്നിരുന്നത്.

Related Articles

Back to top button