Kannur

രാത്രി ഉറക്കത്തിനിടെ അപ്രതീക്ഷിത അതിഥി; മേൽക്കൂരയിലെ സീലിങ് തകർത്ത് ഉടുമ്പ് ദേഹത്തുവീണു, തലശ്ശേരിയിൽ വയോധികയ്ക്ക് പരിക്ക്

Please complete the required fields.




തലശ്ശേരി: മേൽക്കൂരയിൽനിന്ന് ഉടുമ്പ് ദേഹത്തുവീണ് ഗൃഹനാഥക്ക് പരിക്ക്. ഓടിട്ട മേൽക്കൂരക്ക് താഴെ ഹാർഡ്ബോർഡ് കൊണ്ടുക്കിയ സീലിങ് തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.

മഞ്ഞോടിയിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന പുല്ലമ്പിൽ വലിയപുരയിൽ ജാനകിയുടെ (85) ദേഹത്തേക്ക് ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ഉടുമ്പു വീണത്.ഇവർക്ക് കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. ഉടുമ്പ്, കട്ടിലിന് മുകളിൽ കെട്ടിയ കൊതുകുവലയിലേക്ക് വീണതിനാലാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂരയിൽ രണ്ട് ഉടുമ്പുകൾ ഉണ്ടായിരുന്നെന്നും അതിലൊന്നാണ് താഴേക്ക് പതിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

കഴുത്തിനു പരുക്കേറ്റ വയോധിക ഭയന്നുപോയി. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജാനകി ബന്ധുവീട്ടിലേക്ക് മാറി. ഉടുമ്പുകൾ വീട്ടിൽതന്നെ തുടരുകയാണെന്നും. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

Related Articles

Back to top button