Kozhikode

മറ്റേ പല്ലും കൂടി എടുത്തുതരാം’; നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലെന്ന് പരാതി

Please complete the required fields.




നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടുമൊരു ചികിത്സാ പിഴവുണ്ടായതായി പരാതി. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടർ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുടുംബം നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കുട്ടിയും അമ്മയും ചേർന്ന് പല്ല് എടുക്കാനായാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഒരു പല്ല് എടുത്തുമാറ്റുകയും, വായിൽ വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തി പഞ്ഞി എടുത്തു കളഞ്ഞപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് കുടുംബത്തിന് മനസ്സിലായത്.

തുടർന്ന് അമ്മ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് സംഭവിച്ചതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, “മറ്റേ പല്ലുകൂടി എടുത്തുതരാം” എന്നാണ് ഡോക്ടർ മറുപടി നൽകിയതെന്ന് അമ്മ പറയുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് പരാതി അറിയിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചത്. പിന്നീട് കേടുള്ള പല്ല് ഇപ്പോൾ എടുക്കാൻ കഴിയില്ലെന്നും അതിനുള്ള മരുന്ന് നൽകിയിട്ടുണ്ടെന്നും പറഞ്ഞാണ് ആശുപത്രി അധികൃതർ മടക്കിയയച്ചത്. എന്നാൽ കുട്ടിക്ക് നൽകിയത് വെറും പാരസെറ്റാമോൾ മാത്രമാണെന്നും കുടുംബം ആരോപിക്കുന്നു.

Related Articles

Back to top button