Malappuram

കള്ളനെത്തിയത് ആശുപത്രിയിൽ പോയ തക്കംനോക്കി; കൊണ്ടോട്ടിയിൽ വീട്ടിൽ കയറി നാലര പവനും ഒന്നര ലക്ഷം രൂപയും കവർന്നു

Please complete the required fields.




മലപ്പുറം: കൊണ്ടോട്ടിയിൽ വീട്ടുകാർ ആശുപത്രിയിൽ പോയ തക്കംനോക്കി കവർച്ച. നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. കൊണ്ടോട്ടി ടൗണിൽ താമസിക്കുന്ന കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഡയാലിസിസ് ചികിത്സയ്ക്കായി വീട്ടുടമ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോഷ്ടാക്കൾ അകത്തുകടന്ന് സ്വർണ്ണവും പണവും കവരുകയായിരുന്നു. ഈ വീട്ടിൽ മോഷണം നടത്തിയ ശേഷം സമീപത്തെ മറ്റൊരു വീട്ടിലും സംഘം മോഷണശ്രമം നടത്തിയിട്ടുണ്ട്.

സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിരലടയാള വിദഗ്ധരെ എത്തിച്ചും പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. മോഷ്ടാക്കളെ ഉടൻ വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Related Articles

Back to top button