Idukki

‘പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു’; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ

Please complete the required fields.




ഇടുക്കി: പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.

നിത്യയും നിഷാന്തും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഒരു തവണ പെൺകുട്ടി യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ വീട്ടുകാർ ചേർന്ന് നിത്യയെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ ബന്ധമൊന്നും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

‘നാല് ദിവസമായി കുട്ടിയെ കാണാതായിട്ട്. തേനി പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെക്കുറിച്ച് വിവരവും നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.’
മഹാ, സന്തോഷ്, നിഷാന്ത് എന്നീ മൂന്നുപേരാണ് പ്രതികൾ. നേരത്തെതന്നെ നിത്യയും നിഷാന്തും അടുപ്പത്തിലായിരുന്നു. എന്നാൽ കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇതിനുമുൻപ് പെൺകുട്ടി നിഷാന്തിനൊപ്പം പോയിരുന്നു.

’18 വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി’ എന്നുപറഞ്ഞ് വിളിച്ചുകൊണ്ട് വരികയായിരുന്നു’- പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കല്യാണം കഴിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ പതിനൊന്നാം തീയതി പെൺകുട്ടിയെ യുവാവ് പൂപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നിഷാന്തിന്റെ ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രകോപിതനായ യുവാവ് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മുഖത്ത് കല്ലുകൊണ്ടടിച്ച് മരണം ഉറപ്പാക്കിയെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശേഷം ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചിരുന്ന മൃതദേഹം രാത്രിയോടെ പാമ്പള ഡാമിനരികിലെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

Related Articles

Back to top button