Kozhikode

ടെറസിൽ കയറി അടുപ്പിന്റെ പുകക്കുഴൽ ശുചീകരിക്കുന്നതിനിടെ താഴേക്ക് വീണു; നാദാപുരത്ത് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Please complete the required fields.




നാദാപുരം: വീടിന്റെ ടെറസിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പേരോട് സ്വദേശി പനയന്റവിട വത്സൻ (68) ആണ് മരിച്ചത്. വീടിന്റെ ടെറസിൽ കയറി അടുപ്പിന്റെ പുകക്കുഴൽ ശുചീകരിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീജ. മക്കൾ: ജിതിൻ (അസിസ്റ്റന്റ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), ജിഷ്ണ. മരുമകൻ: വിസ്നേഷ് (ഇലക്ട്രിക്കൽ എൻജിനിയർ, ചെന്നൈ).

Related Articles

Back to top button