Kozhikode

കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ സ്കൂള്‍ അധ്യാപികയെ കാണാതായിട്ട് പത്ത് നാൾ, അന്വേഷണം ഊര്‍ജ്ജിതം

Please complete the required fields.




കോഴിക്കോട്: സ്കൂളിലേക്ക് പോയ ശേഷം കാണാതായ എൽപി സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപ്പാലം സ്വദേശിയും മൊയിലോത്തറ എൽപി സ്കൂൾ അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചാം തീയതി മുതൽ കാണാതായത്.

അഞ്ചാം തീയതി രാവിലെ പതിവുപോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് അനുമോൾ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ അധ്യാപികയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വൈകുന്നേരമായിട്ടും അനുമോൾ തിരികെ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്നുതന്നെ തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് ദിവസം പിന്നിട്ടിട്ടും അനുമോൾ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. ഇതിനിടെ അനുമോളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.

Related Articles

Back to top button