Kozhikode

സെൻട്രൽ മാർക്കറ്റ്: പുനരധിവാസത്തിന് ജീവൻവെച്ചു

Please complete the required fields.




കോഴിക്കോട് : പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾക്ക് ജീവൻവെച്ചു. തറക്കല്ലിട്ട് ഒരു വർഷമായിട്ടും പണി തുടങ്ങാത്തതിനാൽ ഫണ്ട് നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു. ആ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പണി വേഗത്തിലാക്കിയത്. 2025- നവംബറിൽ തറക്കല്ലിട്ടശേഷം ഒന്നുംചെയ്തില്ല. കേന്ദ്രഫണ്ട്, വേറെ ജില്ലയിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി.

എന്നാൽ, കച്ചവടക്കാരെ മാറ്റാമെന്ന് കോർപ്പറേഷൻ രേഖാമൂലം അറിയിച്ചതോടെ ഇനി അത്തരം പ്രശ്‌നമുണ്ടാകില്ലെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ 55.17 കോടി ഫണ്ട് ഉപയോഗിച്ചാണ് പുതിയ മാർക്കറ്റ് പണിയുന്നത്. 33.10 കോടിയാണ് കേന്ദ്രത്തിന്റെ ഫണ്ട്. ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കച്ചവടക്കാരെ മാറ്റുമെന്ന് രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ടെന്നും ഫണ്ട് നഷ്ടമാവില്ലെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.

Related Articles

Back to top button