Kollam

മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; വാഹനം പിടികൂടി പൊലീസ്

Please complete the required fields.




കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബിന്ദു കൃഷ്ണയുടെ ചിന്നക്കട ശാന്തിനടയിലെ വീടിന് സമീപത്തെ തോടിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമം നടന്നത്.

തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചുവരുത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറെ നാളായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതായി പരാതിയുണ്ടായിരുന്നു.ഇതേതുടർന്ന് കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ മന്ത്രിയുടെ വീടിന് സമീപത്ത് നിന്ന് വാഹനം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ ചേർത്തലയുലുള്ള എ എസ് കനാലിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ പിടിയിലായിരുന്നു.

കനാലിൽ രണ്ട് ടാങ്കറിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നഗരസഭ ഹരിതകർമസേനയും നാട്ടുകാരും ചേർന്ന് ശുചീകരിച്ച് സംരക്ഷിച്ചുവന്നിരുന്ന കനാലിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിച്ചത്.സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗവും പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Related Articles

Back to top button