Sports

കായിക പ്രേമികള്‍ കാത്തിരുന്ന ചരിത്ര പോരാട്ടം: ഇന്ത്യ – ബ്രസീല്‍ മത്സരം ഇന്ന്

Please complete the required fields.




കൊല്‍ക്കത്ത: കാല്‍പ്പന്ത് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ – ബ്രസീല്‍ ചരിത്ര പോരാട്ടം ഇന്ന്. മത്സരം രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍. ഫുട്‌ബോള്‍ ആവേശം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ട്വന്റിഫോര്‍ സംഘം കൊല്‍ക്കത്തയിലുണ്ട്.

വാനോളം പ്രതീക്ഷയും കടലോളം ആരാധനയുമായി നമ്മള്‍ കാത്തിരുന്ന നിമിഷമാണ് എത്താന്‍ പോകുന്നത്. കാനറിപ്പട ഇന്ത്യയില്‍ പന്ത് തട്ടുമ്പോള്‍ പിറക്കുന്നത് ചരിത്രം മാത്രമല്ല പുത്തന്‍ പ്രതീക്ഷകള്‍ കൂടിയാണ്.

വിനീഷ്യസ് ജൂനിയര്‍, മാര്‍ക്വീഞ്ഞോസ്, മതിയാസ് കൂന്യ, ഡാനിലോ, എന്‍ട്രിക്ക്, മഗാലസ്, മാര്‍ട്ടിനെല്ലി… എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയിലെത്തിയത്. എതിരാളിയെ വിലകുറച്ച് കാണുന്നില്ലെന്നാണ് ബ്രസീല്‍ കോച്ച് ആഞ്ചലോട്ടി വ്യക്തമാക്കുന്നത്. ഫിഫ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138 താം സ്ഥാനത്തുള്ള ഇന്ത്യയും ഏറ്റമുട്ടുമ്പോള്‍ ഫലം ഏകപക്ഷീയമാകുമെന്ന ചര്‍ച്ചകളടക്കം നടക്കുന്നുണ്ട്.

റയാന്‍ വില്യംസ്, മാന്‍വീര്‍ സിംഗ്, ആകാശ് മിശ്ര എന്നിവരാണ് ഖാലിദ് ജമീല്‍ തന്ത്രമൊരുക്കുന്ന ഇന്ത്യയുടെ സൂപ്പര്‍താരങ്ങള്‍. സഹല്‍ , ആഷിഖ്, ബിജോയ്,സനാന്‍ തുടങ്ങി മലയാളിപ്പടയുടെ കരുത്തുമുണ്ട്.

Related Articles

Back to top button