Thiruvananthapuram

പ്രവാസികൾക്ക് ആശ്വാസം …; തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്‌‌റൈനിലേക്കും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Please complete the required fields.




തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമായി തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്‌റൈനിലേക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ വേണമെന്ന തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും യാത്രക്കാരുടെ ദീർഘകാലമായുള്ള ശക്തമായ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും റിയാദിലേക്കുള്ള സർവീസ് ഉണ്ടാകുക. ദമാമിലേക്ക് നിലവിലുള്ള ദിവസേനയുള്ള സർവീസിന് പുറമെയാണ് ഇപ്പോൾ റിയാദ് സർവീസ് കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വലിയ യാത്രാസൗകര്യമൊരുക്കും. അതേസമയം, ബഹ്‌റൈനിലേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് പുതിയ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഗൾഫ് എയർ ഈ റൂട്ടിൽ നിലവിൽ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കിലെ മത്സരവും യാത്രാസൗകര്യങ്ങളും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button