Kozhikode

കോഴിക്കോട് വടകരയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി, പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

Please complete the required fields.




വടകര: 17കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ആയഞ്ചേരി കല്ലുള്ളകണ്ടി ഹൗസിൽ മുഹമ്മദ് ആഫിറിനെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്.

ആളില്ലാത്ത സമയത്ത് വിദ്യാർഥിനിയെ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിന്റെ ഭാഗമായി മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button