Thiruvananthapuram

തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം റോഡരികിലെ തെങ്ങിൽ നിന്ന് തേങ്ങ വീണ് നെഞ്ചിൽ പതിച്ചതിനെ തുടർന്ന്

Please complete the required fields.




തിരുവനന്തപുരം: തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പൊരുന്തമൺ വാലുപച്ച കൃഷ്ണ കൃപയിൽ സൈജു (47) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ പൊരുന്തമൺ എം.ജി.എം സ്കൂളിന് സമീപം ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം.

മരപ്പണിക്കാരനായ സൈജു കാരേറ്റ് ഭാഗത്തുനിന്ന് കിളിമാനൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികിലെ തെങ്ങിൽ നിന്ന് തേങ്ങ റോഡിലേക്ക് വീഴുകയും തുടർന്ന് തെറിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സൈജുവിന്റെ നെഞ്ചിൽ പതിക്കുകയുമായിരുന്നു.തേങ്ങ നെഞ്ചിൽ പതിച്ചതിനെ തുടർന്ന് സൈജു ഉടൻ തന്നെ ബൈക്ക് റോഡരികിൽ നിർത്തി. ഇതിനുപിന്നാലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസികളും മറ്റുള്ളവരും ചേർന്ന് സൈജുവിനെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സൈജുവിന്റെ ഭാര്യ ആതിരയാണ്. മകൾ ഐശ്വര്യ.

Related Articles

Back to top button