
കോഴിക്കോട് : തെങ്ങുകയറ്റ തൊഴിലിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചക്കിട്ടപാറ പന്തിരിക്കരയിലെ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടെയാണ് മധുവിന് കടന്നലിന്റെ കുത്തേറ്റത്. കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മധുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മധുവിന്റെ ഭാര്യ ഗ്രീഷ്മ യുഎഇയിലാണ്. മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സത്യൻ, മിനി, സുനിൽ, സിനി എന്നിവരാണ് സഹോദരങ്ങൾ. മധുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാര ചടങ്ങുകൾ നടത്തും.





