Kozhikode

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ പാറ്റയെ കണ്ടെത്തിയ സംഭവം; ‘പാറ്റയെ ഭക്ഷണത്തിൽ ഇട്ടത് ഉപഭോക്താവ്’; സ്ഥാപനത്തെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഹോട്ടലുടമ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ പാറ്റയെ ഇട്ട് ഹോട്ടൽ പൂട്ടിക്കാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് കുന്ദമംഗലത്തെ ‘പാരഡൈസ്’ ഹോട്ടലിലാണ് സംഭവം. അരയിൽ കരുതിയിരുന്ന പാറ്റയെ ഉപഭോക്താവ് ഭക്ഷണത്തിലേക്ക് എടുത്തു ഇടുകയായിരുന്നുവെന്നാണ് ഹോട്ടലുടമ റഫീഖിന്റെ ആരോപണം.

എന്നാൽ ഹോട്ടലുടമയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി പരാതിക്കാരനായ അൻവർ രംഗത്തെത്തി. പൊരിച്ച പാറ്റയെ എങ്ങനെയാണ് താൻ ഭക്ഷണത്തിൽ കൊണ്ടുവന്നിടുകയെന്ന് അൻവർ ചോദിച്ചു.താൻ ഭക്ഷണത്തിലേക്ക് പാറ്റയെ ഇടുന്നതായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും വ്യാജമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ പരാതിയും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമായതോടെ വിഷയത്തിൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പോലീസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടക്കും.

Related Articles

Back to top button